കാസര്‍ഗോഡ്: പേപ്പറിന്റെ അനിയന്ത്രിതമായ വിലവർധനവിനും ക്ഷാമത്തിനും അച്ചടി അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജിഎസ്ടി നിരക്ക് വര്‍ധനവിനുമെതിരെ കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുജീബ് അഹമ്മദ് അധ്യക്ഷത വഹിച്ചു.വി.എം.മുനീര്‍, പി.കെ.ഫൈസല്‍, മുഹമ്മദ് ഹനീഫ, വിജയ് റൈ, മാഹിന്‍ കോളിക്കര, എം. ജയറാം, പി.വി.രവീന്ദ്രന്, എ.കെ.ശ്യാംപ്രസാദ്, അഷ്റഫലി ചേരങ്കൈ, വരപ്രസാദ്, ടി.പി.അശോക് കുമാര്‍, പി.എം.അബ്ദുൾ റഹ്മാന്, എന്‍.കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, വി.ബി.അജയകുമാര്‍, രാജാറാം പെര്‍ള, ജനാര്ദ്ദനന് മേലത്ത്, സി.സുധീഷ്, മൊയ്നു കാസര്‍ഗോഡ്, തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി റെജി മാത്യു സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ. പ്രഭാകരന് നന്ദിയും പറഞ്ഞു.