ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി
Friday, May 20, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ല്‍, റ​സ്റ്റ​റ​ന്‍റ്, വ്യാ​പാ​രി വ്യ​വ​സാ​യി ഉ​ട​മ​ക​ള്‍, ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യാ​രോ​ഗ്യ​ദൗ​ത്യം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​മ്പി​ളു​ക​ളി​ല്‍ രോ​ഗ​കാ​ര​ണ​മാ​വു​ന്ന ബാ​ക്ടീ​രി​യ​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നാ​ലും പ​രി​ശോ​ധി​ച്ച ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശു​ചി​ത്വം ഇ​ല്ലാ​യ്മ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നാ​ലും പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യോ​ഗം തീ​രു​മാ​നി​ച്ചു.
ഹോ​ട്ട​ലു​ക​ളി​ലും, ഭ​ക്ഷ​ണ നി​ര്‍​മാ​ണ വി​ത​ര​ണ യൂ​ണി​റ്റു​ക​ളി​ലും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള ല​ഭ്യ​ത, ഭ​ക്ഷ​ണ ശു​ചി​ത്വം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ഉ​റ​പ്പു വ​രു​ത്ത​

ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കു​ടി​ക്കാ​ന്‍ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ഭ​ക്ഷ​ണ നി​ര്‍​മാ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പാ​ത്ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നും ചൂ​ടു​വെ​ള്ളം ഉ​പ​യാ​ഗി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യു​ള്ള​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ട​മ​ക​ള്‍ ഉ​റ​പ്പു വ​രു​ത്ത​ണം. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി. തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലെ പാ​ച​ക ശു​ചി​ത്വം , വ്യ​ക്തി​ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തും. ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വെ​ള്ളം പ​രി​ശോ​ധി​ച്ച് അ​തി​ന്‍റെ റി​പ്പോ​ര്‍​ട്ടും തൊ​ഴി​ലാ​ളി​ക​ളു​ടെ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും കൃ​ത്യ​മാ​യി സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശി​ച്ചു. എ​ല്ലാ സ്ഥാ​പ​ന​ത്തി​ലും ഒ​രു വ്യ​ക്തി എ​ങ്കി​ലും ഫോ​സ്റ്റാ​ക് ട്രെ​യി​നി​ങ്ങ് നേ​ടി​യി​രി​ക്ക​ണ​മെ​ന്നും, ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ക്കു​ന്ന ഭ​ക്ഷ​ണം വെ​ജി​റ്റേ​റി​യ​ന്‍, നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​കം ഫ്രീ​സ​റി​ല്‍ ഫു​ഡ്ഗ്രേ​ഡ് പാ​ത്ര​ത്തി​ല്‍ അ​ട​ച്ച് സൂ​ക്ഷി​ക്ക​ണം. എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ന്‍​സ്, ഫു​ഡ് സേ​ഫ്റ്റി ട്രോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ എ​ന്നി​വ കൃ​ത്യ​മാ​യ സ്ഥ​ല​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ള്‍ ഏ​പ്ര​ണ്‍, ഗ്ലൗ​സ് ഹെ​ഡ് ക്യാ​പ് എ​ന്നി​വ ധ​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.