എ​തി​ര്‍​പ്പു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത് പ​രി​ത്യാ​ഗ​ത്തി​ന്‍റെ മാ​ര്‍​ഗത്തിലൂടെ: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Thursday, May 19, 2022 1:19 AM IST
കോ​ളി​ച്ചാ​ല്‍: സ​ഭ​യ്‌​ക്കെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളെ​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഒ​രു​വി​ഭാ​ഗം ആ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​രി​ത്യാ​ഗം മാ​ത്ര​മാ​ണ് മാ​ര്‍​ഗ​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ ദൈ​വ​ത്തി​ല്‍ ആ​ഴ​മേ​റി​യ വി​ശ്വാ​സ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ദൈ​വ​വി​ശ്വാ​സി​ക​ള്‍​ക്ക് പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള ക​ഴി​വ് ദൈ​വം ത​രും. തി​ന്മ​യെ തി​ന്മ കൊ​ണ്ട് നേ​രി​ടാ​തെ ന​ന്മ​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് ശ​രി​യാ​യ വി​ശ്വാ​സി ചെ​യ്യേ​ണ്ട​തെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.
ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ചേ​ര്‍​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ്പി​ന് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി.
ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി. ഫൊ​റോ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പീ​യൂ​സ് പ​റേ​ടം പൂ​ച്ചെ​ണ്ട് ന​ല്‍​കി സ്വീ​ക​രി​ച്ചു. മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഉ​ണ്ടാ​യി​രു​ന്നു.
തു​ട​ര്‍​ന്നു ന​ട​ന്ന ഫൊ​റോ​ന കൗ​ണ്‍​സി​ല്‍ യോ​ഗം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു ഫാ. ​ജോ​സ​ഫ് പൗ​വ്വ​ത്ത്, ഫാ. ​ഏ​ബ്ര​ഹാം പു​തു​ശേ​രി, ഫാ. ​ജോ​ബി​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍, ഫാ. ​മ​നോ​ജ് ക​രി​മ്പൂ​ഴി​ക്ക​ല്‍, ഫാ. ​മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, ഫാ. ​ബെ​ന്നി സാ​ല്‍​വ​ട്ടോ​റി​യ​ന്‍​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് പ​ട്ടാം​കു​ളം സ്വാ​ഗ​ത​വും കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പീ​യൂ​സ് പ​റേ​ടം ന​ന്ദി​യും പ​റ​ഞ്ഞു.