വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​നി ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ന്‍
Thursday, May 19, 2022 1:19 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തെ ആ​ദ്യ ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശി​ശു സൗ​ഹൃ​ദ സ്റ്റേ​ഷ​നാ​യി ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്ന് ര​ണ്ടു മു​റി​ക​ളാ​ണ് ശി​ശു സൗ​ഹൃ​ദ സ്റ്റേ​ഷ​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​പ്പം എ​ല്‍​ഇ​ഡി ടി​വി​യും പു​തി​യ ഇ​രി​പ്പി​ട​ങ്ങ​ളും ക​ളി​ക്കാ​ന്‍ ക​ളി​പ്പാ​ട്ട​ങ്ങ​ളും. ചു​വ​രു​ക​ളി​ല്‍ കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​ള്ള ചി​ത്ര​ങ്ങ​ളും പ​തി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഇ​ൻ​സ്പെ​ക്ട​ർ എ​ന്‍.​ഒ.​സി​ബി , എ​സ്ഐ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.