രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക റി​വ്യൂ ന​ട​ത്തു​ന്ന ആ​ദ്യ ജി​ല്ല​യാ​കാ​ന്‍ കാ​സ​ര്‍​ഗോ​ഡ്
Wednesday, May 18, 2022 1:02 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും ബ​ജ​റ്റ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ക്ക​ണോ​മി​ക് റി​വ്യൂ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ല​യി​ല്‍ സാ​മ്പ​ത്തി​ക റി​വ്യൂ ന​ട​ത്തു​ന്ന​തെ​ന്ന് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്സ് ആ​ൻഡ്് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗം പ്ര​ഫ​.എം.​എ​സ്.​ജോ​ണ്‍ പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു ആ​ശ​യ​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ വ​ള​രെ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും സ​ര്‍​വ്വ​ക​ലാ​ശാ​ല നി​ര​വ​ധി പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന നാ​ടു​മാ​യി ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന പ​ഠ​ന​മെ​ന്ന മു​ന്‍​തൂ​ക്കം ഇ​തി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഒ​ന്‍​പ​ത് മാ​സം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന പ​ഠ​ന വി​വ​ര​ങ്ങ​ള്‍ ആ​സൂ​ത്ര​ണ പ്ര​ക്രി​യ​യ്ക്ക് വ​ള​രെ ഉ​പ​ക​രി​ക്കു​മെ​ന്നും പ്രഫ​. ജോ​ണ്‍ പ​റ​ഞ്ഞു.