പ​ഠ​ന​ത്തോ​ടൊ​പ്പം നൈ​പു​ണ്യ വി​ക​സ​ന​ത്തി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും: മ​ന്ത്രി ബി​ന്ദു
Wednesday, May 18, 2022 1:02 AM IST
കാ​സ​ർ​ഗോ​ഡ്: അ​തി​നൂ​ത​ന​മാ​യ വൈ​ജ്ഞാ​നി​ക ശാ​ഖ​ക​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ കൊ​ണ്ടു​പോ​കു​ന്ന​തോ​ടൊ​പ്പം അ​ഭ്യ​സ്ത വി​ദ്യ​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ നൈ​പു​ണ്യ വി​ക​സ​ന​ത്തി​ലൂ​ടെ​യും വൈ​ദ​ഗ്ധ്യ പോ​ഷ​ണ​ത്തി​ലൂ​ടെ​യും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ര്‍ ക​ഴി​യു​ന്ന പ​രി​ശീ​ല​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ആ​ര്‍.​ബി​ന്ദു. കാ​സ​ര്‍​ഗോ​ഡ് എ​ല്‍​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​മി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ബി. ഷ​ഫീ​ഖ്, കാ​റ​ഡു​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം ന​ബീ​സ സ​ത്താ​ര്‍, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​പി.​അ​മൃ​ത, പി​ടി​എ സെ​ക്ര​ട്ട​റി കെ.​പ്ര​ഭാ​ക​ര​ന്‍, എ​ല്‍​ബി​എ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ ബി.​സ്വ​രാ​ജ് കു​മാ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കെ.​ജ​യ​ച​ന്ദ്ര​ന്‍, അ​ക്കാ​ദ​മി​ക് ഡീ​ന്‍ കെ.​പ്ര​വീ​ണ്‍ കു​മാ​ര്‍, സ്റ്റു​ഡന്‍റ് അ​ഫ​യേ​ഴ്സ് ഡീ​ന്‍ വി​നോ​ദ് ജോ​ര്‍​ജ്, എ​ല്‍​ഇ​എ സെ​ക്ര​ട്ട​റി ടി.​ബാ​ല​കൃ​ഷ്ണ​ന്‍, എ​ല്‍​ബി​എ​സ് എ​സ് യു ​സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​വൈ.​ജോ​ഷ്വ , പ്രി​ന്‍​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷു​ക്കൂ​ര്‍,പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​മു​ഹ​മ്മ​ദ്കു​ഞ്ഞി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.