സ​ര്‍​ക്കാ​ര്‍ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ആ​രം​ഭി​ക്ക​ണ​ം: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Wednesday, May 18, 2022 1:02 AM IST
പ​ര​പ്പ: ക​ടു​ത്ത വി​ല​യി​ടി​വ് നേ​രി​ടു​ന്ന നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​ന​ടി പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം മ​ണ്ഡ​ലം ക​ണ്‍​വന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ 32 രൂ​പ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും 25 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രി​ക​ള്‍ തേ​ങ്ങ സം​ഭ​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍ തേ​ങ്ങ പൊ​തി​ച്ച​തി​നു​ശേ​ഷം വ്യാ​പാ​രി​ക​ളു​ടെ അ​ടു​ത്തെ​ത്തു​മ്പോ​ള്‍ പ​ല വ്യാ​പാ​രി​ക​ളും തേ​ങ്ങ എ​ടു​ക്കാ​ന്‍​ത​ന്നെ ത​യാ​റാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും സ​ര്‍​ക്കാ​ര്‍ കൈ​യും കെ​ട്ടി മാ​റി നി​ല്ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ രാ​ജു ക​ട്ട​ക്ക​യം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ള്‍ വ​ള്ളു​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗം സി.​വി. ഭാ​വ​ന​ന്‍, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, സി.​ഒ. സ​ജി, ബാ​ബു ചേ​മ്പേ​ന, കെ.​പി. ചി​ത്ര​ലേ​ഖ, സി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, ക​രി​മ്പി​ല്‍ ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.