സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം 21ന്
Wednesday, May 18, 2022 1:02 AM IST
കാ​സ​ർ​ഗോ​ഡ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി ടീം ​അം​ഗ​ങ്ങ​ൾ കോ​ച്ചു​മാ​ർ, മാ​നേ​ജ​ർ, ടീം ​ഫി​സി​യോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ടീ​മി​നും കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21ന് ​രാ​വി​ലെ 11ന് ​കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും വ​ര​വേ​റ്റ് ടൗ​ൺ​ഹാ​ൾ വേ​ദി​യി​ലേ​ക്ക് താ​ര​ങ്ങ​ളെ ഘോ​ഷ​യാ​ത്ര​യാ​യി ആ​ന​യി​ക്കും.
ജി​ല്ല​യി​ലെ എം​പി, അ​ഞ്ച് എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ്, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി / ദേ​ശീ​യ താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.