ദേ​ശീ​യ​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട്, മ​ണ്ണി​ടി​ച്ചി​ല്‍; പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക സംഘം വരുന്നു
Wednesday, May 18, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ദേ​ശീ​യ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍, റോ​ഡു​ക​ളി​ല്‍ വെ​ള്ള കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത് , റോ​ഡി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത് തു​ട​ങ്ങി​യ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് റോ​ഡ് നി​ര്‍​മ്മാ​ണ ക​മ്പ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സംഘത്തെ നി​യോ​ഗി​ക്കും.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ ഇ​ട​പെ​ടു​ക​യും പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക​യും ചെ​യ്യും. എ​ഡി​എം എ.​കെ.​ര​മേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ത​ഹ​സി​ല്‍​ദാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ച്ച് പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ള​ക്ട​റേ​റ്റി​ലും താ​ലൂ​ക്കു​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.
മ​യി​ച്ച, പു​ല്ലൂ​ര്‍, പെ​രി​യ, അ​രി​ക്കാ​ടി, കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍, ഹൊ​സ​ങ്ക​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ല​പ്പാ​ടി- ചെ​ങ്ക​ള, ചെ​ങ്ക​ള - മാ​വു​ങ്കാ​ല്‍, മാ​വു​ങ്കാ​ല്‍ - കാ​ലി​ക്ക​ട​വ് മേ​ഖ​ല​ക​ളി​ല്‍ ദ്രു​ത​ക​ര്‍​മ സംഘത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി വെ​ള്ള​ക്കെ​ട്ട് നി​യ​ന്ത്രി​ക്കും. പൊ​തു ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ധം വെ​ള്ള കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നും മ​ണ്ണി​ടി​ച്ചി​ല്‍ ത​ട​യു​ന്ന​തി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍. പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഹ​സാ​ഡ് അ​ന​ലി​സ്റ്റ് പ്രേം ​തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.