ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, May 17, 2022 1:08 AM IST
പ​ന​ത്ത​ടി: ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്. എ​ന്‍.​സ​രി​ത നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യം സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​പ്രി​യ ശി​വ​പ്ര​സാ​ദ്, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​ടി. മ​നോ​ജ് സ്വാ​ഗ​ത​വും പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​എ​ന്‍. വി​ന​യ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
തു​ട​ര്‍​ന്ന് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ല്‍ ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വി.​സു​രേ​ശ​ന്‍ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ക്ലാ​സ് എ​ടു​ത്തു.
തു​ട​ര്‍​ന്ന് പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​യ​ന, എ​പ്പി​ഡെ​മി​ക് ക​ൺ​ട്രോ​ള്‍ സെ​ല്‍ ജെ​എ​ച്ച്ഐ പി.​വി.​മ​ഹേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​ര​ത്തി​ല്‍ എ​ന്‍. എ​സ്.​നി​ഖി​ല്‍ കു​മാ​ര്‍, വി‌. ​വി​ഷ്ണു​പ്രി​യ, കെ.​ആ​ര്‍. ധ​ന്യ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.
തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ഡി​സ്ട്രി​ക്ട് ക​ണ്‍​ട്രോ​ളിം​ഗ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു.
രാ​ജ​പു​രം: ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ​യും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ ബ​യോ​ള​ജി​സ്റ്റ് ഇ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ടീ​മു​ക​ള്‍ വീ​ടു​ക​ളി​ല്‍ ക​യ​റി ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഡി​വി​സി യൂ​ണി​റ്റി​ലെ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​വേ​ണു​ഗോ​പാ​ല​ന്‍, പൂ​ടം​ക​ല്ല് ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ശ്രീ​കു​മാ​ര്‍, നി​ഷോ കു​മാ​ര്‍, ജെ​എ​ച്ച്ഐ ജോ​ബി ജോ​ര്‍​ജ്, ജെ​പി​എ​ച്ച്എ​ന്‍ ലീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.