എ​ൻ​സി​പി ന​വാ​ഗ​ത​സം​ഗ​മം 19ന്
Tuesday, May 17, 2022 1:08 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും എ​ൻ​സി​പി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ആ​യി​രം പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സ്വീ​ക​ര​ണ​സ​മ്മേ​ള​നം 19ന് ​തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ത​ങ്ക​യം​മു​ക്കി​ൽ നി​ന്ന് ബാ​ൻ​ഡ് വാ​ദ്യം, ചെ​ണ്ട​മേ​ളം, അ​ശ്വ​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ത​യാ​റാ​ക്കി​യ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ഫൗ​സി​യ ഖാ​ൻ എം​പി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ല​ക്ഷ്വ​ദീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ദേ​ശീ​യ സെ​ക്ര​ട്ട​റി പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ, തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, ല​തി​ക സു​ഭാ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി.​മു​ര​ളി, ഹാ​ഷിം അ​രി​യി​ൽ, ര​വി കു​ള​ങ്ങ​ര, ക​രീം ച​ന്തേ​ര, സി.​ബാ​ല​ൻ, സി.​ബി.​വ​സ​ന്ത​കു​മാ​ർ, ഉ​ബൈ​ദു​ള്ള ക​ട​വ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.