എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍: എ​ട്ടു​പേ​ര്‍​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി
Monday, May 16, 2022 1:04 AM IST
കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ട്ടു പേ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു ന​ല്‍​കി. കെ.​ജി.​ബൈ​ജു, അ​ശോ​ക് കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍, പി. ​ജെ.​തോ​മ​സ്, ശാ​ന്ത, ശാ​ന്ത കൃ​ഷ്ണ​ന്‍, സ​ജി, എം.​വി.​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടൊ​പ്പം ബൈ​ജു​വി​ന് പ്ര​തി​മാ​സം 2200 രൂ​പ പെ​ന്‍​ഷ​നാ​യും ആ​ശ്വാ​സ കി​ര​ണം പ​ദ്ധ​തി​യി​ലൂ​ടെ 700 രൂ​പ​യും 50,000 രൂ​പ ബാ​ങ്ക് ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു. മ​ധു​സൂ​ദ​ന​ന് പ്ര​തി​മാ​സം 1200 രൂ​പ പെ​ന്‍​ഷ​നാ​യും, 4280 രൂ​പ സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കും, 1,90,700 രൂ​പ ബാ​ങ്ക് ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു. സ​ജി​ക്ക് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 1200 രൂ​പ ന​ല്‍​കി. ശാ​ന്ത​യ്ക്ക് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 1200 രൂ​പ​യും, 14000 രൂ​പ ബാ​ങ്ക്ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു. ശാ​ന്ത കൃ​ഷ്ണ​ന് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 1200 രൂ​പ​യും, 8000 രൂ​പ ബാ​ങ്ക് ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു. ര​വീ​ന്ദ്ര​ന് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 1200 രൂ​പ​യും, സൗ​ജ​ന്യ ചി​കി​ത്സ​യ്ക്ക് 57819 രൂ​പ​യും, 61444 രൂ​പ ബാ​ങ്ക് ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു. പി.​ജെ. തോ​മ​സി​ന് പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 2200 രൂ​പ​യും, 39389 രൂ​പ​യു​ടെ ബാ​ങ്ക് ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു. അ​ശോ​ക് കു​മാ​റി​ന് പെ​ന്‍​ഷ​ന്‍ ഇ​ന​ത്തി​ല്‍ 1200 രൂ​പ​യും, സൗ​ജ​ന്യ ചി​കി​ത്സ​യ്ക്ക് 15373 രൂ​പ​യും, 1,07,500 രൂ​പ​യു​ടെ ബാ​ങ്ക് ലോ​ണ്‍ എ​ഴു​തി ത​ള്ളു​ക​യും ചെ​യ്തു​വെ​ന്ന് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സ്പെ​ഷ​ൽ സെ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് സി​റോ​ഷ് പി.​ജോ​ണ്‍ അ​റി​യി​ച്ചു.