ക​ട​ലി​ല്‍ മീ​നി​ല്ല; തീ​രാ​ദു​രി​തവുമായി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ
Monday, May 16, 2022 1:04 AM IST
ചെ​റു​വ​ത്തൂ​ര്‍: ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളെ​ടു​ത്തി​ട്ടും ക​ട​ലി​ല്‍ മ​ല്‍​സ്യ​സ​മ്പ​ത്ത് കു​റ​യു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തീ​രാ​ദു​രി​ത​മാ​കു​ന്നു. ഇ​പ്പോ​ള്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ചെ​റു മ​ത്സ്യ​ങ്ങ​ള്‍ ധാ​രാ​ള​മാ​യി ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണ്. എ​ന്നാ​ല്‍ പൂ​വാ​ല​ന്‍, ക​രി​ക്കാ​ടി, ചെ​മ്മീ​ന്‍ തു​ട​ങ്ങി​യ ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യൊ​ന്നും ഇ​പ്പോ​ള്‍ കാ​ണാ​നേ കി​ട്ടു​ന്നി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. മീ​ന്‍ പി​ടി​ക്കാ​നി​റ​ങ്ങു​ന്ന​വ​ര്‍ തി​രി​ച്ചെ​ത്തു​ന്ന​ത് മി​ക്ക​പ്പോ​ഴും ബോ​ട്ടി​ന്‍റെ ഇ​ന്ധ​ന​ച്ചെ​ല​വി​നു​ള്ള മ​ത്സ്യം പോ​ലും ല​ഭി​ക്കാ​തെ​യാ​ണ്. ഒ​രു ബോ​ട്ട് ക​ട​ലി​ലി​റ​ക്കി മീ​ന്‍​പി​ടി​ച്ച് തി​രി​ച്ചെ​ത്തു​ന്ന​തി​ന് ഡീ​സ​ല്‍ ചെ​ല​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യു​മ​ട​ക്കം ചു​രു​ങ്ങി​യ​ത് എ​ട്ടാ​യി​ര​ത്തി​ലേ​റെ രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് ബോ​ട്ടു​ട​മ​ക​ള്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യ​തി​നാ​ല്‍ അ​ത് വി​റ്റാ​ല്‍ കി​ട്ടു​ന്ന​ത് മി​ക്ക​വാ​റും അ​യ്യാ​യി​ര​മോ ആ​റാ​യി​ര​മോ രൂ​പ മാ​ത്ര​മാ​ണ്. സ​ബ്‌​സി​ഡി മ​ണ്ണെ​ണ്ണ കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തു​മൂ​ലം ക​രി​ഞ്ച​ന്ത​യി​ല്‍ നി​ന്നും മ​ണ്ണെ​ണ്ണ വാ​ങ്ങി മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​കു​ന്ന ചെ​റു​വ​ള്ള​ക്കാ​രു​ടെ ക​ഥ ഇ​തി​ലേ​റെ പ​രി​താ​പ​ക​ര​മാ​ണ്. ഇ​ന്ധ​ന വി​ല ഭീ​മ​മാ​യി വ​ര്‍​ധി​ച്ച​തും മ​ത്സ്യ​മേ​ഖ​ല​യ്ക്ക് വ​ന്‍ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​നി അ​ടു​ത്ത മാ​സം ട്രോ​ളിം​ഗ് നി​രോ​ധ​നം​കൂ​ടി വ​രു​ന്ന​തോ​ടെ വ​റു​തി​യു​ടെ ക​ഥ​ക​ള്‍ മാ​ത്ര​മാ​കും തീ​ര​ദേ​ശ​ത്തു​നി​ന്നും കേ​ള്‍​ക്കാ​നു​ണ്ടാ​വു​ക.