ചി​ത്താ​രി വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ ര​ണ്ട് യു​വാ​ക്ക​ള്‍​ക്കൂ​ടി മ​രി​ച്ചു
Saturday, May 14, 2022 10:00 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് കെ​എ​സ്ടി​പി റോ​ഡി​ലെ ചി​ത്താ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. മു​ക്കൂ​ട് കാ​ര​ക്കു​ന്നി​ലെ കെ.​ഇ.​സാ​ബി​ര്‍ (26), കൂ​ട്ട​ക്ക​നി തോ​ട്ട​ത്തി​ല്‍ സു​ധീ​ഷ്(28) എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​മാ​യി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. മു​ക്കൂ​ട് കൂ​ട്ട​ക്ക​നി കാ​ടാ​മ്പ​ള്ളി​യി​ലെ സാ​ദ​ത്ത്(32) വ്യാ​ഴാ​ഴ്ച രാ​ത്രി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ മ​രി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ട​ക്ക​നി​യി​ലെ നാ​രാ​യ​ണ​ന്‍റെ മ​ക​ന്‍ പ്ര​സാ​ദ് (34) ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് മു​ക്കൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സാ​ദ​ത്തും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച മാ​രു​തി ആ​ള്‍​ട്ടോ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വീ​ട്ടു​മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​പ​ക​ടം ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. കൂ​ട്ട​ക്ക​നി തോ​ട്ട​ത്തി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍-​പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച സു​ധീ​ഷ്. ഷി​ബു​ലാ​ല്‍, അ​ഭി​ഷേ​ക് എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മു​ക്കൂ​ട് കാ​ര​ക്കു​ന്നി​ലെ കെ.​ഇ.​ഷാ​ഫി-​റു​ഖി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സാ​ബി​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ര്‍​ഫാ​ന, സ​ഫീ​റ, ജം​ഷീ​ദ്.