പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തിൽ സം​യു​ക്ത യോ​ഗം ചേ​ര്‍​ന്നു
Saturday, May 14, 2022 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ള്‍, മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ച് ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ആ​ശ വ​ര്‍​ക്ക​ര്‍​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ര്‍​ന്നു. ഇ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ര്‍​ഡ്ത​ല ശു​ചി​ത്വ​സ​മി​തി​ക​ളു​ടെ മീ​റ്റിം​ഗ് ചേ​ര്‍​ന്ന് വാ​ര്‍​ഡ്ത​ല ജ​ല​സ​മി​തി രൂ​പീ​ക​രി​ക്കും. 50 വീ​ടു​ക​ള്‍​ക്ക് ഒ​രു ടീം ​എ​ന്ന​നി​ല​യി​ല്‍ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ശു​ചി​ത്വ പ​രി​ശോ​ധ​ന വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ന​ട​ത്തും. നാ​ളെ എ​ട​ത്തോ​ട്, വെ​ള്ള​രി​ക്കു​ണ്ട്, ക​ന​ക​പ്പ​ള്ളി, ബ​ളാ​ല്‍, മാ​ലോം, വ​ള്ളി​ക്ക​ട​വ് ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.
ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും നി​യ​മാ​നു​സൃ​തം ലൈ​സ​ന്‍​സ് ക​ര​സ്ഥ​മാ​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​ന​ക്കാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ച്ചു. ഇ​ന്നു മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്റും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ക്കും. ഡെ​ങ്കി​പ്പ​നി ദി​നാ​ച​ര​ണം വി​പു​ല​മാ​യ രീ​തി​യി​ല്‍ ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ അ​ജി​ത് സി.​ഫി​ലി​പ്പ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​പ​ത്മാ​വ​തി, മെ​മ്പ​ര്‍ ദേ​വ​സ്യ ത​റ​പ്പേ​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ജീ​ഷ് കാ​രാ​യി, വി​ക​സ​ന​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ജെ.​മാ​ത്യു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.