മ​ഴ​യെ​ത്തു​മ്പോ​ഴും വ​ന​ത്തി​ലെ കു​രു​ക്ക​ഴി​ക്കാ​നാ​കാ​തെ മ​ല​യോ​ര ഹൈ​വേ
Saturday, May 14, 2022 12:55 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വീ​ണ്ടു​മൊ​രു മ​ഴ​ക്കാ​ല​മെ​ത്തു​മ്പോ​ഴും മ​ല​യോ​ര ഹൈ​വേ​യു​ടെ കോ​ളി​ച്ചാ​ല്‍ - ചെ​റു​പു​ഴ റീ​ച്ചി​ലെ വ​ന​മേ​ഖ​ല​യി​ല്‍ കു​രു​ക്ക​ഴി​യു​ന്നി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും സ​മ​ര​ങ്ങ​ള്‍​ക്കു​മൊ​ടു​വി​ല്‍ വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ഭൂ​മി വി​ട്ടു​ന​ല്‍​കി​യെ​ങ്കി​ലും ഇ​വി​ടെ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​നി​യും തു​ട​ങ്ങി​യി​ല്ല.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി ന​ല്‍​കാ​ന്‍ വൈ​കി​യ​താ​ണ് ഇ​വി​ടെ റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​ന് ത​ട​സമാ​യ​തെ​ന്നാ​ണ് സൂ​ച​ന. കാ​റ്റാം​ക​വ​ല, മ​രു​തോം ഭാ​ഗ​ങ്ങ​ളി​ലാ​യി 3.1 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് മ​ല​യോ​ര​ഹൈ​വേ വ​ന​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പ​ഴ​യ റോ​ഡാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും നി​ല​വി​ലു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ലെ മി​ക​ച്ച നി​ല​വാ​ര​മു​ള്ള മ​ല​യോ​ര​ഹൈ​വേ ക​ണ്ട് ഇ​തു​വ​ഴി യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ത​ക​ര്‍​ന്ന റോ​ഡു​ക​ളി​ലും ക​യ​റ്റ​ങ്ങ​ളി​ലും ഏ​റെ​നേ​രം പെ​ട്ടു​പോ​കു​ന്ന​തും പ​തി​വാ​ണ്. മ​ഴ പെ​യ്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കൂ​ടു​ത​ല്‍ ദു​രി​ത​പൂ​ര്‍​ണ​മാ​യി. ഭൂ​മി വി​ട്ടു​ന​ല്‍​കാ​ന്‍ ആ​ദ്യം മ​ടി​ച്ചു​നി​ന്ന വ​നം​വ​കു​പ്പ് പി​ന്നീ​ട് ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യാ​ണെ​ങ്കി​ലും പെ​ട്ടെ​ന്നു​ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

ഭൂ​മി കൈ​മാ​റു​മ്പോ​ള്‍ ത​ന്നെ ഈ ​ഭാ​ഗ​ത്തെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കു​ക​യും ചെ​യ്തു. മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പു​ത​ന്നെ ഇ​തെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​ണ്. അ​ന്ന് കാ​ലാ​വ​സ്ഥ​യും അ​നു​കൂ​ല​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മെ​ല്ലെ​പ്പോ​ക്കാ​ണ് വി​ന​യാ​യ​ത്. വ​ന​ത്തോ​ടു ചേ​ര്‍​ന്നു​ള്ള കാ​റ്റാം​ക​വ​ല ജം​ഗ്ഷ​ന്‍ റോ​ഡി​ലെ ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​യും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. മ​ഴ​ക്കാ​ല​ത്തി​നു​മു​ന്‍​പാ​യി ഇ​വി​ടെ ആ​ദ്യ ലെ​യ​ര്‍ ടാ​റിം​ഗ് എ​ങ്കി​ലും ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി കാ​ല്‍​ന​ട​യാ​ത്ര പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കും.