ധ​ർ​ണ ന​ട​ത്തി
Thursday, May 12, 2022 1:08 AM IST
നീ​ലേ​ശ്വ​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ന് ന​ൽ​കി വ​ന്ന സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്കു​ക, പെ​ൻ​ഷ​ൻ - ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക​ക​ൾ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​ട്ട​യ​റീ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് ക​വാ​ട​ത്തി​നു മു​മ്പി​ൽ പെ​ൻ​ഷ​ൻ​കാ​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​എ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സ​തീ​ഷ്കു​മാ​ർ, ദീ​പേ​ഷ്, ടി.​വി. കു​ഞ്ഞി​രാ​മ​ൻ, സി.​വി.​വി​ജ​യ​രാ​ജ​ൻ, ടി. ​മ​ധു, ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.