ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കി​രീ​ട​നേ​ട്ട​ത്തി​നു പി​ന്നി​ലെ കാ​സ​ർ​ഗോ​ട്ടു​കാ​ർ
Thursday, May 12, 2022 1:08 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​രി​ൽ ന​ട​ന്ന അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യെ ചാ​ന്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ ചു​ക്കാ​ൻ പി​ടി​ച്ച​ത് പ​രി​ശീ​ല​ക​രാ​യ കാ​സ​ർ​ഗോ​ട്ടു​കാ​ർ. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​ക്കി​യ​ത് കോ​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​യ ബാ​ബു​വും വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ ര​തീ​ഷു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം കി​രീ​ടം നേ​ടി​യ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ശീ​ല​ക​നും ബാ​ബു കോ​ട്ട​പ്പാ​റ​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യെ കി​രീ​ടം ചൂ​ടി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ച്ച പ​രി​ശീ​ല​ക​നാ​യി​രു​ന്നു ബാ​ബു കോ​ട്ട​പ്പാ​റ. അ​ഞ്ചു വ​ർ​ഷ​മാ​യി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രി​ശീ​ല​ക​നാ​ണ് ര​തീ​ഷ് വെ​ള്ള​ച്ചാ​ൽ. 20 വ​ർ​ഷ​മാ​യി ഇ​രു​വ​രും വ​ടം വ​ലി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. കേ​ര​ള വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ പ​രി​ശീ​ല​ക വേ​ഷം 2016 മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്. പ​ട്യാ​ല​യി​ൽ മൂ​ന്നു വ​ർ​ഷം മു​മ്പ് ന​ട​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ർ ഇ​വ​രാ​യി​രു​ന്നു. പി​ന്നീ​ട് തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഇ​രു​വ​രു​ടെ പ​രി​ശീ​ല​ന​ത്തി​ൽ കേ​ര​ളം നി​ര​വ​ധി ത​വ​ണ കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്. വെ​ള്ള​ച്ചാ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ വ​ടം​വ​ലി താ​ര​മാ​യി​രു​ന്നു ര​തീ​ഷ്. കോ​ട്ട​പ്പാ​റ ശ്യാം​പ്ര​സാ​ദ് മു​ഖ​ർ​ജി ക്ല​ബി​ന്‍റെ താ​ര​മാ​യി​രു​ന്നു ബാ​ബു കോ​ട്ട​പ്പാ​റ. സ്പി​ന്നിം​ഗ് മി​ൽ തെ​ഴി​ലാ​ളി​യാ​ണ് ര​തീ​ഷ്. കാ​ഞ്ഞ​ങ്ങാ​ട്ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ബാ​ബു. വ​ടം​വ​ലി​യെ കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക​യും അ​തി​ലൂ​ടെ ജ​ന​കീ​യ കാ​യി​ക മാ​മാ​ങ്ക​മാ​ക്കി അ​തി​നെ മാ​റ്റി​യെ​ടു​ക്കാ​നാ​ണ് വ​രും വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​യ​ത്ന​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.