മാ​ലോം ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി
Saturday, January 29, 2022 1:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വി​ഷ​ക്കു​പ്പി​ക​ളു​മാ​യി ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​യി​ലെ​ത്തി മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി. നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പോ​ലീ​സും ചേ​ര്‍​ന്ന് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ നാ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി രാ​ജ​ന്‍ കീ​ട​നാ​ശി​നി നി​റ​ച്ച കു​പ്പി​ക​ളു​മാ​യി മാ​ലോം ഗ​വ.​ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. 2009 ല്‍ ​ഇ​ദ്ദേ​ഹ​ത്തെ ജോ​ലി​യി​ല്‍​നി​ന്നും പി​രി​ച്ചു വി​ട്ട​താ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ത​നി​ക്ക് കി​ട്ടേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​കു​പ്പ് ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണ് രാ​ജ​ന്‍ ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദൃ​ശ്യ​യോ​ട് താ​ന്‍ ഇ​വി​ടെ കി​ട​ന്ന് മ​രി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് എ​ക്കാ​ല​ക്‌​സ് കു​പ്പി കൈ​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വ​നി​താ ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഡോ. ​ദൃ​ശ്യ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​ക്ക് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും തൊ​ട്ടു​പി​ന്നാ​ലെ വാ​ര്‍​ഡ് അം​ഗം അ​ല​ക്‌​സ് നെ​ടി​യ​കാ​ല​യി​ലും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ഇ​രു​വ​രും ചേ​ര്‍​ന്ന് രാ​ജ​ന്‍റെ കൈ​യി​ല്‍​നി​ന്നും വി​ഷ​ക്കു​പ്പി​ക​ള്‍ പി​ടി​ച്ചു വാ​ങ്ങി. ഉ​ട​ന്‍ വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. എ​സ്‌​ഐ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ അ​നു​ന​യ​ത്തി​ലാ​യ രാ​ജ​ന്‍ താ​ന്‍ നേ​രി​ടു​ന്ന വി​ഷ​മ​ത​ക​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടും പോ​ലീ​സി​നോ​ടും വി​വ​രി​ച്ചു.

ജോ​ലി ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ലെ രേ​ഖ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ന്‍ രാ​ജ​ന് സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ലാ​ണ് അ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ വ​രു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു​ന​ല്കി.