നി​യ​മ​വി​രു​ദ്ധ മീ​ന്‍​പി​ടി​ത്തം: മൂ​ന്നു ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി
Saturday, January 29, 2022 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​യ​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ല്‍ മീ​ന്‍​പി​ടി​ത്തം ന​ട​ത്തി​യ​തി​ന് മൂ​ന്നു ബോ​ട്ടു​ക​ള്‍ ജി​ല്ല​യു​ടെ തീ​ര​ക്ക​ട​ലി​ല്‍​നി​ന്ന് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ഫി​ഷ​റീ​സ് റെ​സ്‌​ക്യൂ, കോ​സ്റ്റ​ല്‍ പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി. പു​ഞ്ചാ​വി ക​ട​പ്പു​റ​ത്തു​നി​ന്നും 18 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ തീ​വ്ര വെ​ളി​ച്ച​മു​ള്ള ലൈ​റ്റ് തെ​ളി​ച്ച് മീ​ന്‍​പി​ടി​ത്തം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടു​ബോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. ക​ര​യോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്തു​നി​ന്നും മീ​ന്‍ പി​ടി​ച്ച​തി​നാ​ണ് മ​റ്റൊ​രു ബോ​ട്ട് പി​ടി​കൂ​ടി​യ​ത്.

ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ കെ.​വി. സു​രേ​ന്ദ്ര​ന്‍, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​സ്‌​ഐ ര​വീ​ന്ദ്ര​ന്‍, ബേ​ക്ക​ല്‍ കോ​സ്റ്റ​ല്‍ എ​സ്‌​ഐ ര​മേ​ശ​ന്‍, ഫി​ഷ​റീ​സ് എ​സ്‌​ഐ ജി​ജോ​മോ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

രാ​ത്രി മു​ഴു​വ​ന്‍ തീ​ര​ക്ക​ട​ലി​ല്‍ ബോ​ട്ട് പ​ട്രോ​ളിം​ഗ് ന​ട​ത്തി. പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡ​യ​ര​ക്ട​ര്‍ അ​റി​യി​ച്ചു.