പാ​ണ​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, January 29, 2022 1:24 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ജോ​സ​ഫ് പൗ​വ്വ​ത്തി​ല്‍ കൊ​ടി​യേ​റ്റി.
ഇ​ന്ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും വൈ​കി​ട്ട് നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന റാ​സ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​മാ​ത്യു കു​ന്നേ​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജ​യിം​സ് ഇ​ല​ഞ്ഞി​പ​റ​മ്പി​ല്‍ സ​ഹ​കാ​ര്‍​മി​ക​നാ​കും.

നാ​ളെ രാ​വി​ലെ 5.30 നും 7.30 ​നും വൈ​കി​ട്ട് 3.30 നും ​അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. രാ​വി​ലെ 9.30 ന് ​ചു​ള്ളി​ക്ക​ര ഡോ​ണ്‍ ബോ​സ്‌​കോ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ജ​യിം​സ് പ്ലാ​ക്കാ​ട്ടി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ക്കും.