1,121 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്, 894 പേർക്ക് രോഗമുക്തി
Saturday, January 29, 2022 1:24 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 1121 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 894 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. വീ​ടു​ക​ളി​ല്‍ 16,801 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 395 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 17,196 പേ​രാ​ണ്. പു​തി​യ​താ​യി 1,655 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 3,405 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 1,029 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 894 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. നി​ല​വി​ല്‍ 4,323 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,040.