ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ചടങ്ങുകൾക്ക് പാസ് നിർബന്ധം
Saturday, January 29, 2022 1:24 AM IST
രാ​ജ​പു​രം: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര കോ​വി​ഡ് കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു. പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് വി. ​ചാ​ക്കോ, സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. ശ്രീ​കു​മാ​ര്‍, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് എ​ന്‍.​എ​സ്. അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, ആ​ര്‍​ആ​ര്‍​ടി, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ഫെ​ബ്രു​വ​രി ര​ണ്ടി​ന​കം എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ യോ​ഗം ചേ​ര​ണം.

പ​ഞ്ചാ​യ​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കും. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ര്‍​ക്ക് ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​നം ല​ഭ്യ​മാ​ക്കും. ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​ന്‍ പാ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി.