വ്യാ​ജ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്: ആ​റു​മാ​സം ത​ട​വ്
Friday, January 28, 2022 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ജ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് കൈ​വ​ശം വ​ച്ച് വാ​ഹ​ന​മോ​ടി​ച്ച ആ​ളി​നെ കോ​ട​തി ആ​റു​മാ​സം ത​ട​വി​ന് ശി​ക്ഷി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് വ​ട​ക​ര​മു​ക്കി​ലെ എം.​എ​സ്. ഹം​സ​ബാ​വ​യെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി ശി​ക്ഷി​ച്ച​ത്. 2018 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഉ​ച്ച​യോ​ടെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ജ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​മാ​യി ഹം​സ ബാ​വ കു​ടു​ങ്ങി​യ​ത്. ലൈ​സ​ന്‍​സി​ലെ സീ​ലി​ലും ഒ​പ്പി​ലും സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
പാ​ലാ​യി പൂ​ത്ത​രി​യ​ടു​ക്ക​ത്തെ പി.​വി. ശ​ര​ത്കു​മാ​റി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് ഈ ​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സെ​ന്ന് രേ​ഖ​ക​ളി​ല്‍​നി​ന്നും വ്യ​ക്ത​മാ​യി​രു​ന്നു.