ജില്ലയിൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ തൃ​പ്തി​ക​രം: മ​ന്ത്രി
Friday, January 28, 2022 12:43 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന് ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​ന​വും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തൃ​പ്തി​ക​ര​മാ​ണെ​ന്നും എ​ന്നാ​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത കൈ​വി​ടാ​തെ സ്വ​യം നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ പ​റ​ഞ്ഞു. കാ​സ​ര്‍​കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല എ, ​ബി, സി ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല. മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണ്‍, കോ​വി​ഡ് വ്യാ​പ​നം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ തീ​വ്ര​മ​ല്ല. അ​ടി​യ​ന്ത​ര​സ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ജി​ല്ല​യി​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​രു​ടേ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും ക്ഷാ​മം സ​ര്‍​ക്കാ​ര്‍ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ജാ​ഗ്ര​ത കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. മാ​സ്‌​ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​തെ​യും കൂ​ടി​ച്ചേ​ര​ലു​ക​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ല. ക​ല്യാ​ണം, മ​ര​ണ​വീ​ട് പൊ​തു​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ ആ​ളു​ക​ള്‍ കൂ​ട്ടം‌​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ വാ​ര്‍​ഡ്ത​ല ജാ​ഗ്ര​ത സ​മി​തി​ക​ള്‍ ആ​ര്‍​ആ​ര്‍​ടി​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്ക​ണം. തു​ട​ര്‍​ന്നും അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി പ്ര​ശ്‌​ന​പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​എ​ഫ്എ​ല്‍​ടി​സി ആ​രം​ഭി​ക്കു​ന്ന​തി​ന് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ആ​ര്‍​ദ്രം ബി​ല്‍​ഡിം​ഗ് ക​ണ്ടെ​ത്തി​യ​താ​യി ഡി​എം​ഒ ഡോ. ​കെ.​ആ​ര്‍. രാ​ജ​ന്‍ അ​റി​യി​ച്ചു.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ല്‍. സ​രി​ത, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ കെ.​വി. സു​ജാ​ത (കാ​ഞ്ഞ​ങ്ങാ​ട്), ടി.​വി. ശാ​ന്ത (നീ​ലേ​ശ്വ​രം), ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ഡി​എം എ.​കെ. ര​മേ​ന്ദ്ര​ൻ, എ​എ​സ്പി കെ. ​ഹ​രി​ശ്ച​ന്ദ്ര നാ​യി​ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.