കാസർഗോഡ്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹര സമരം 13 ദിവസങ്ങൾ പിന്നിട്ടു. കുട്ടിയാനം മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. നാസർ ചെർക്കളം അധ്യക്ഷതവഹിച്ചു. ഹക്കീം കുന്നിൽ, ഹാജി മുഹമ്മദ്, അബ്ദുൽ ഖാദർ ചെമ്പരിക്ക, സുബൈർ പടുപ്പ്, ഷാഫി കല്ലുവളപ്പിൽ, ഷാഫി മാപ്പിളക്കുണ്ട്, ഹമിദ് ചേരങ്കൈ, അഷറഫ് കുളങ്കര, ഹമീദ് മൊഗ്രാൽ, ഹക്കീം ബേക്കൽ, ഷൗക്കത്തലി ആനവാതുക്കൽ, ഷെരീഫ് മുഗു, റഹ്മാൻ പുത്തുർ, സഞ്ജീവൻ പുളിക്കൂർ, ശ്രീനാഥ് ശശി, കൃഷ്ണദാസ് അച്ചംവീട്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സലീം ചൗക്കി എന്നിവർ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
1728 പേര്‍ക്ക് കോവിഡ്
കാസർഗോഡ്: ജില്ലയിൽ 1728 പേര് കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 618 പേര് രോഗമുക്തരായി. നിലവില്‍ 3,817 പേരാണ് ചികിത്സയിലുള്ളത്. വീടുകളിൽ 13,399 പേരും സ്ഥാപനങ്ങളിൽ 504 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 13,903 പേരാണ്. പുതിയതായി 1828 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേയടക്കം പുതിയതായി 1665 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. 810 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.
പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 573 പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.