കു​ന്നും​കൈ-​ചി​റ്റാ​രി​ക്കാ​ല്‍ റോ​ഡ് ന​വീ​ക​ര​ണം ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ധാ​ര​ണ
Wednesday, January 26, 2022 12:52 AM IST
ഭീ​മ​ന​ടി: കു​ന്നും​കൈ-​ചി​റ്റാ​രി​ക്കാ​ല്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഭീ​മ​ന​ടി പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ടം​ത​ട്ട് റോ​ഡി​ല്‍ ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടെ​ന്നും മെ​റ്റ​ലി​ന്‍റെ അ​ള​വ് കു​റ​വാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ര്‍ പ​ണി ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മൂ​ന്നാ​ഴ്ച​യാ​യി പ്ര​വൃ​ത്തി നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.

കു​ണ്ടം​ത​ട്ട് ഭാ​ഗ​ത്ത് ക​യ​റ്റം കു​റ​ച്ചാ​ല്‍ കു​ന്നും​കൈ ക​പ്പാ​ത്തി പ​ഞ്ചാ​യ​ത്ത് റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്ന് പോ​കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്ത് താ​ഴ്ത്തി എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കു​ന്നും​കൈ പാ​ലം നി​ര്‍​മി​ച്ച സ​മ​യ​ത്തെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റി​യ​തി​നാ​ല്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ 50 മീ​റ്റ​ര്‍ നീ​ള​ത്തി​ലും മൂ​ന്നു​മീ​റ്റ​ര്‍ വീ​തി​യി​ലും സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്ത് ആ​വ​ശ്യ​മാ​യ വീ​തി​യി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​വു​ചാ​ലും നി​ര്‍​മി​ക്കും.

ര​ണ്ട് പ്ര​ള​യ​കാ​ല​ത്തും ത​ക​ര്‍​ന്ന കു​ന്നും​കൈ ടൗ​ണി​ലെ മ​ണ്‍​തി​ട്ട എ​ടു​ത്തു​മാ​റ്റു​ന്ന​തി​ന് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ഇ.​ടി. ജോ​സ്, പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ കെ.​പി. വി​നോ​ദ് കു​മാ​ര്‍, അ​സി. എ​ന്‍​ജി​നീ​യ​ര്‍ ര​ഞ്ജി​നി, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ എ. ​ദു​ല്‍​കി​ഫി​ലി, ബൈ​ജു മു​ക്ക​ട, യു. ​ക​രു​ണാ​ക​ര​ന്‍, എ. ​റ​ഷീ​ദ്, എ. ​റാ​ഫി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.