ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു
Wednesday, January 26, 2022 12:52 AM IST
പ​രി​യാ​രം: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണം യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. പ​ത്തു സീ​റ്റു​ക​ളി​ൽ ‌യു​ഡി​എ​ഫ് വി​ജ​യി​ച്ചു. യു​ഡി​എ​ഫി​ലെ ബി​ന്ദു രാ​ഘ​വ​ന്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണാ​യും സി.​ടി. റം​ല​ത്ത് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​എ​ൽ​ഡി​എ​ഫി​ന് എ​ട്ടു സീ​റ്റു​ക​ൾ ല​ഭി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ത്തോ​ള​മാ​യി എ​ല്‍​ഡി​എ​ഫ് ആ​യി​രു​ന്നു വി​ജ​യി​ച്ചി​രു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​നും സി​ഡി​എ​സ് ഭ​ര​ണം എ​ല്‍​ഡി​എ​ഫി​നും ആ​യി​രു​ന്നു.

വി​ജ​യി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ന്‍ പെ​രു​വ​ണ്ണ, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​അ​ബ്ദു​ല്‍​മാ​സ്റ്റ​ർ, എം. ​മൈ​മു​ന​ത്ത്, ത​ങ്ക​മ്മ സ​ണ്ണി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ മ​നോ​ജ് കൂ​വേ​രി, ടി.​വി. പ​ത്മ​നാ​ഭ​ന്‍, പി.​ടി. ജോ​ണ്‍, പി.​ജെ. മാ​ത്യു, പി.​കെ. സ​ത്യ​ന്‍, കാ​യ​ക്കൂ​ല്‍ മ​മ്മു, പ്ര​മീ​ള രാ​ജ​ന്‍, സു​ശീ​ല കേ​ശ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.