ദേ​ശീ​യ​പാ​താ വി​ക​സ​നം: നീ​ലേ​ശ്വ​രം തോ​ട്ട​ത്തി​ല്‍​നി​ന്ന് മു​റി​ച്ചു​മാ​റ്റു​ന്ന മാ​വു​ക​ള്‍ പു​ന​ര്‍​ജ​നി​ക്കു​ന്നു
Wednesday, January 26, 2022 12:52 AM IST
നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ക​രു​വാ​ച്ചേ​രി​യി​ലെ കാ​ര്‍​ഷി​ക കോ​ള​ജി​ന്‍റെ ഇ​ന്‍​സ്ട്ര​ക്ഷ​ണ​ല്‍ ഫാ​മി​ല്‍​നി​ന്നും മു​റി​ച്ചു​മാ​റ്റു​ന്ന മു​ത്ത​ശി​മാ​വു​ക​ള്‍ ഗ്രാ​ഫ്റ്റിം​ഗി​ലൂ​ടെ പു​ന​ര്‍​ജ​നി​ക്കു​ന്നു. സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ ക​രു​വാ​ച്ചേ​രി വ​ള​വ് നി​വ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. തോ​ട്ട​ത്തി​ന്‍റെ അ​ഞ്ചാം ബ്ലോ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ത്തെ തൊ​ണ്ണൂ​റോ​ളം മാ​വു​ക​ളാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഇ​തി​ല്‍ പ​ല​തും 100 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്.

കോ​ശേ​രി, മ​ല്‍​ഗോ​വ, കാ​ല​പ്പാ​ടി, നീ​ലം, ച​ന്ദ്ര​ക്കാ​ര​ന്‍, വെ​ള്ളാ​യി​ക്കൊ​ലു​മ്പ​ന്‍, ഫി​റ​ങ്കി ല​ടു​വ, ക​ര്‍​പ്പൂ​രം, പ്ര​യോ​ര്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ള്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തി​ല്‍ ഓ​രോ​ന്നി​ന്‍റെ​യും ന​ല്ല ആ​രോ​ഗ്യ​മു​ള്ള ക​മ്പു​ക​ള്‍ ശേ​ഖ​രി​ച്ച് പു​തി​യ മാ​വി​ന്‍​തൈ​ക​ളി​ല്‍ ഒ​ട്ടി​ച്ചാ​ണ് ഗ്രാ​ഫ്റ്റ് തൈ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ല്‍​നി​ന്നും കൊ​ണ്ടു​വ​ന്ന അ​ണ്ടി​ക​ള്‍ മു​ള​പ്പി​ച്ചു​ണ്ടാ​ക്കി​യ നാ​ട്ടു​മാ​വി​ന്‍​തൈ​ക​ളി​ലാ​ണ് ക​മ്പു​ക​ള്‍ ഒ​ട്ടി​ക്കു​ന്ന​ത്.

ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ് ഇ​തി​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തെ​ന്ന് ഫാം ​മാ​നേ​ജ​ര്‍ പി. ​ര​തീ​ഷ് പ​റ​ഞ്ഞു. ഫാ​മി​ന​ക​ത്തെ ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പു​തി​യ മാ​വി​ന്‍​തൈ​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​ത്. മു​ന്നൂ​റോ​ളം തൈ​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫാ​മി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​തി​നൊ​പ്പം തൈ​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഫാ​മി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള തൈ​ക​ള്‍ ര​ണ്ട​ടി വി​സ്താ​ര​ത്തി​ല്‍ കു​ഴി​യെ​ടു​ത്ത് അ​തി​ല്‍ മേ​ല്‍​മ​ണ്ണും ക​മ്പോ​സ്റ്റും ചാ​ണ​ക​വും ചേ​ര്‍​ത്താ​ണ് ന​ട്ട​ത്. ആ​ഴ്ച​യി​ല്‍ ഒ​രു ത​വ​ണ ന​ന​യ്ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പു​തി​യ ത​ല​പ്പു​ക​ള്‍ മെ​ല്ലെ പൊ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ ഉ​ദ്യ​മം വി​ജ​യ​ക​ര​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളും കാ​ര്‍​ഷി​ക കോ​ള​ജ് അ​ധി​കൃ​ത​രും.