കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, January 25, 2022 10:24 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​വു​ങ്കാ​ൽ മ​ണ്ണ​ട്ട​യി​ലെ രാ​ജ​ൻ -സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നും പു​ല്ലൂ​ർ ഗ​വ.​ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഖി​ൽ​രാ​ജ് (19) ആ​ണ് മ​രി​ച്ച​ത്. 14 ന് ​രാ​ത്രി 11ന് ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഇ​റ​ക്ക​ത്തി​ൽ വ​ച്ച് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ അ​ഭി​രാ​ജ് (23) , അ​ജ​യ് (17), ന​വീ​ൻ (24), ആ​കാ​ശ് (24) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ല​ണ്ട​നി​ലേ​ക്കു പോ​കു​ന്ന അ​ഭി​രാ​ജി​നെ യാ​ത്ര​യാ​ക്കാ​ൻ പോ​ക​വെ​യാ​ണ് അ​പ​ക​ടം. സ​ഹോ​ദ​രി: സ്നേ​ഹ.