പ​നി ബാ​ധി​ച്ച് ബാ​ലി​ക മ​രി​ച്ചു
Tuesday, January 25, 2022 10:24 PM IST
നീ​ലേ​ശ്വ​രം: പ​നി ബാ​ധി​ച്ച് ഏ​ഴു വ​യ​സു​കാ​രി മ​രി​ച്ചു. പെ​രു​ന്പ​ട്ട​യി​ലെ റ​ഹീ​മി​ന്‍റെ​യും പ​രേ​ത​യാ​യ നീ​ലേ​ശ്വ​രം മ​ന്നം​പു​റ​ത്തെ ഹാ​ജി​റ​യു​ടെ​യും മ​ക​ളും നീ​ലേ​ശ്വ​രം എ​ൻ​കെ​ബി​എം എ​യു​പി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഫാ​ത്തി​മ​ത്ത് റാ​യി​ബ​യാ​ണു മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​മ്പ് പ​നി ബാ​ധി​ച്ച കു​ട്ടി​യെ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​നി മൂ​ര്‍​ച്ഛി​ച്ച​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫാ​ത്തി​മ​ത്ത് റാ​യി​ബ​യെ പ്ര​സ​വി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്ക​കം ഉ​മ്മ ഹാ​ജി​റ മ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​മ്മ​വീ​ട്ടു​കാ​രു​ടെ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു കു​ട്ടി​യും സ​ഹോ​ദ​ര​ങ്ങ​ളും ക​ഴി​ഞ്ഞി​രു​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: റ​മീ​സ്, റം​ഷാ​ദ്.