പയ്യന്നൂര്‍: കെ- റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ പ്രമുഖ സാമൂഹ്യ-സാമ്പത്തിക-പരിസ്ഥിതി പ്രവര്‍ത്തകരായ എഴുത്തുകാരുടെ ലേഖനങ്ങളുമായി പുസ്തകമൊരുങ്ങുന്നു. പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി എന്നീ വിഷയങ്ങളാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഡോ.കെ.പി. കണ്ണന്, ഡോ.കെ.ടി. റാംമോഹന്, ജി. മധുസൂദനന്, സി. ജയരാമന്, സി.ആര്. നീലകണ്ഠന്, കെ.പി. സേതുനാഥ്, കെ. രാജഗോപാല്‍, എം. സുചിത്ര, എസ്. രാജീവന്, ശരണ്യരാജ്, എന്‍. സുബ്രഹ്മണ്യന്, കെ. സഹദേവന്, ജോണ്‍ ജോസഫ്, ഡോ. കെ.ആര്. അജിതന്, പി. കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ഇരുന്നൂറ്റമ്പതോളം പേജുകളിലായി പതിമൂന്നോളം പഠനങ്ങള്‍ വിവരിക്കുന്ന 'അതിവേഗ കടപ്പാതകള്‍' എന്നപേരിലുള്ള ഈ പുസ്തകം ഫെബ്രുവരി ആദ്യവാരം പ്രകാശനം ചെയ്യും.