മു​ന​യ​ന്‍​കു​ന്ന്-​കോ​ലു​വ​ള്ളി റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ്: നി​വേ​ദ​നം ന​ല്കി
Monday, January 24, 2022 1:02 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​ന​യ​ന്‍​കു​ന്നി​നെ​യും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ലു​വ​ള്ളി​യെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ന​യ​ന്‍​കു​ന്ന്-​കാ​ലു​വ​ള്ളി റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്കി. പ്ര​കാ​ശ് താ​ന്നി​ക്ക​ല്‍, ജോ​ബി​ച്ച​ന്‍ മൈ​ലാ​ടൂ​ര്‍, റോ​ക്കി ത​ട്ടാ​റ​യി​ല്‍, ജോ​ബ് ക​വി​യി​ല്‍ ക​ള​പ്പു​ര, സു​നി​ല്‍ ഇ​ള​പ്പു​ങ്ക​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.