ലോക്ഡൗണിലും സ​ത്യ​ഗ്ര​ഹ​സ​മ​രം തു​ട​ര്‍​ന്ന് എ​യിം​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ
Monday, January 24, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: ഞാ​യ​റാ​ഴ്ച ദി​ന​ത്തി​ലെ ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​ര്‍​ന്ന് എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ.

സി​സ്റ്റ​ര്‍ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, പി.​കെ. നാ​സ​ര്‍ ചാ​ലി​ങ്കാ​ല്‍, ഹ​മീ​ദ് ചേ​ര​ങ്കൈ, ല​ത്തീ​ഫ് ചേ​ര​ങ്കൈ, ക​രീം ചൗ​ക്കി, സ​ലീം ചൗ​ക്കി, സു​ബൈ​ര്‍ പ​ടു​പ്പ്, ഷാ​ഫി ക​ല്ലു​വ​ള​പ്പി​ല്‍, നാ​സ​ര്‍ ചെ​ര്‍​ക്ക​ളം എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ സ​മ​ര​പ​ന്ത​ലി​ല്‍ സ​ത്യ​ഗ്ര​ഹ​മി​രു​ന്ന​ത്. സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ന് ചേ​രും.