കാസര്‍ഗോഡ്: യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്കി 36 അംഗ ജില്ലാ കമ്മിറ്റിയേയും പത്തംഗ സെക്രട്ടേറിയറ്റിനേയും സിപിഎം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പ്രായാധിക്യംമൂലം പി. രാഘവനും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമെന്ന നിലയില്‍ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി.പി.പി. മുസ്തഫയും ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നും ഒഴിവായി.
പകരം വി.വി. രമേശന്, സി. പ്രഭാകരന്, എം. സുമതി എന്നിവര്‍ പുതുതായി സെക്രട്ടേറിയറ്റിലെത്തി. എം.വി. ബാലകൃഷ്ണന്, എം. രാജഗോപാലന്‍ എംഎല്‍എ, പി. ജനാര്ദനന്, സാബു ഏബ്രഹാം, വി.കെ. രാജന്, കെ.വി. കുഞ്ഞിരാമന്, കെ.ആര്. ജയാനന്ദ എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.
എം. രാജന്, കെ. രാജ്മോഹന്‍, കെ.വി. ജനാര്ദനന്, സുബ്ബണ്ണ ആല്‍വ, പി.കെ. നിശാന്ത്, ടി.എം.എ. കരീം പാണളം, കെ. സുധാകരന് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. എം.വി. ബാലകൃഷ്ണന്, പി. ജനാര്ദനന്, എം. രാജഗോപാലന്‍, കെ.വി. കുഞ്ഞിരാമന്, വി.പി.പി. മുസ്തഫ, വി.കെ. രാജന്, സാബു ഏബ്രഹാം, കെ.ആര്. ജയാനന്ദ, പി. രഘുദേവന്‍, ടി.കെ. രാജന്, സിജി മാത്യു, കെ. മണികണ്ഠന്, കെ. കുഞ്ഞിരാമന് (ഉദുമ), ഇ. പത്മാവതി, എം.വി. കൃഷ്ണന്, പി. അപ്പുക്കുട്ടന്, വി.വി. രമേശന്, പി.ആര്. ചാക്കോ, ടി.കെ. രവി, സി. പ്രഭാകരന്, കെ.പി. വത്സലന്‍, എം. ലക്ഷ്മി, ഇ. കുഞ്ഞിരാമന്, സി. ബാലന്, എം. സുമതി, പി. ബേബി, സി.ജെ. സജിത്ത്, ഒക്ലാവ് കൃഷ്ണന്, കെ.എ. മുഹമ്മദ് ഹനീഫ് എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍.