പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്കി ഓ​ട്ടോ ഡ്രൈ​വ​ര്‍
Saturday, January 22, 2022 1:10 AM IST
രാ​ജ​പു​രം: ഓ​ട്ടോ​യി​ല്‍​നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ 10,000 രൂ​പ അ​ട​ങ്ങു​ന്ന പ​ഴ്‌​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ല്കി ഓ​ട്ടോ ഡ്രൈ​വ​റു​ടെ മാ​തൃ​ക. കൊ​ട്ടോ​ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റും പ​ത്ര​വി​ത​ര​ണ ഏ​ജ​ന്‍റു​മാ​യ അ​ബ്ദു​ള്‍ മു​ത്ത​ലി​ബി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഓ​ട്ടോ​യു​ടെ സീ​റ്റി​ന്‍റെ ഇ​ട​യി​ല്‍​നി​ന്നും പ​ഴ്‌​സ് കി​ട്ടി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ഴ​വ​ള​പ്പ് ഒ​ര​ള​യി​ലെ മേ​രി​യു​ടേ​താ​ണ് പ​ഴ്‌​സ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി പ​ഴ്‌​സും പ​ണ​വും കൈ​മാ​റു​ക​യാ​യി​രു​ന്നു.