ര​തീ​ഷ് കാ​ട്ടു​മാ​ടം ആ​ദി​വാ​സി കോ​ണ്‍​. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Saturday, January 22, 2022 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ര​തീ​ഷ് കാ​ട്ടു​മാ​ട​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ നോ​മി​നേ​റ്റ് ചെ​യ്തു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ല്‍ ക​ല്യോ​ട്ട് വാ​ര്‍​ഡി​ല്‍​നി​ന്നു​ള്ള അം​ഗ​മാ​ണ്.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​വും കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

ജ​വ​ഹ​ര്‍ ബാ​ല​ജ​ന​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കെ​എ​സ്‌​യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സേ​വാ​ദ​ള്‍ വോ​ള​ണ്ടി​യ​ര്‍, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.