ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ ക​ട​യ​ട​പ്പ് അ​നു​വ​ദി​ക്കി​ല്ല: രാ​ജു അ​പ്‌​സ​ര
Saturday, January 22, 2022 1:10 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യ ക​ട​യ​ട​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​ത​മ​നു​ഭ​വി​ച്ച വി​ഭാ​ഗം വ്യാ​പാ​രി​ക​ളാ​ണ്. ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​തു​കൊ​ണ്ടോ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ട്ടി​യ​തു​കൊ​ണ്ടോ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം രോ​ഗം വ​രാ​തി​രി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ കു​ത്തി​വ​യ്പും ന​ട​ത്തി​യ​തി​നാ​ല്‍ രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ വ​ള​രെ​യ​ധി​കം കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. രോ​ഗ​വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളും നി​ഗ​മ​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് അ​ട​ച്ചി​ട​ല്‍ ഒ​രു​ത​ര​ത്തി​ലു​മു​ള്ള പ​രി​ഹാ​ര​മ​ല്ലെ​ന്നും കൂ​ടു​ത​ല്‍ സ​മ​യം ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​കൊ​ടു​ത്ത് ആ​ള്‍​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക​യും കൂ​ടു​ത​ല്‍ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി വാ​ഹ​ന​യാ​ത്ര കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്നും ഒ​രു​വി​ധം ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍​ക്ക് ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​വും സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഒ​രു ദി​വ​സം ആ​യി​ര​മോ ര​ണ്ടാ​യി​ര​മോ രൂ​പ​യു​ടെ വ്യാ​പാ​രം മാ​ത്രം ന​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു​പോ​ലും ടെ​സ്റ്റ് പ​ര്‍​ച്ചേ​സി​ന്‍റെ പേ​രി​ല്‍ ബി​ല്‍ ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 20,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ ക​ട ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഷോ​പ്പ് ഷി​ഫ്റ്റിം​ഗ് ചാ​ര്‍​ജാ​യ ര​ണ്ടു​ല​ക്ഷം രൂ​പ ഒ​രു വ്യാ​പാ​രി​ക്കും ന​ല്‍​കി​യി​ട്ടി​ല്ല. ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കും കെ​ട്ടി​ട ഉ​ട​മ​ക​ള്‍​ക്കും വ​ന്‍​തു​ക ന​ല്കി ഒ​ഴി​പ്പി​ക്കു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം വ്യാ​പാ​രം ന​ട​ത്തി​യ​വ​ര്‍ ഉ​ടു​തു​ണി​യോ​ടെ മാ​ത്രം ക​ട ഒ​ഴി​ഞ്ഞു​പോ​കേ​ണ്ട സ്ഥി​തി വി​ശേ​ഷ​മാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ മു​ന്‍​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ വ​ച്ച് കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ലും വ്യാ​പാ​രി​ക​ള്‍​ക്ക് വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫും പ​ങ്കെ​ടു​ത്തു.