കാനത്തൂര്‍: സ്വാതന്ത്ര്യസമര സേനാനി മേലത്ത് നാരായണന് നമ്പ്യാരുടെ പത്നിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പത്മാവതിയമ്മ മേലത്തിന്റെ സംസ്കാരച്ചടങ്ങുകള്‍ കാനത്തൂരിലെ വീട്ടുവളപ്പില്‍ നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ക്ക് വേണ്ടി പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, കെ.പി. കുഞ്ഞിക്കണ്ണന്, കെ. നീലകണ്ഠന്, ഹക്കീം കുന്നില്‍, ശാന്തമ്മ ഫിലിപ്പ്, എ.ഗോവിന്ദന് നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, എം.സി. പ്രഭാകരന്, കരുണ്‍ താപ്പ, ബി.പി. പ്രദീപ് കുമാര്‍, രാജന് പെരിയ തുടങ്ങിയ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.