ര​ക്ഷി​താ​ക്ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശ​ങ്ക​യ​ക​റ്റ​ണം: എ​കെ​എ​സ്ടി​യു
Friday, January 21, 2022 12:57 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഒാ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഫോ​ക്ക​സ് ഏ​രി​യ​യി​ല്‍​നി​ന്നു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​പോ​ലും പ​ഠി​ക്കാ​നു​ള്ള സ​മ​യം കു​ട്ടി​ക​ള്‍​ക്ക് മു​മ്പി​ല്‍ ഇ​ല്ലെ​ന്നി​രി​ക്കെ ആ ​ഭാ​ഗ​ത്തു​നി​ന്ന് ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ച് എ ​ഗ്രേ​ഡ് വാ​ങ്ങു​ന്ന​തി​ല്‍​നി​ന്ന് കു​ട്ടി​ക​ളെ അ​ക​റ്റി​നി​ര്‍​ത്തു​ന്ന പ​രി​ഷ്‌​ക​ര​ണം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച് ഉ​ത്ത​ര​മെ​ഴു​ത​ണ​മെ​ങ്കി​ല്‍ ഫോ​ക്ക​സ് ഏ​രി​യ എ​ന്ന ആ​ശ​യം ത​ന്നെ അ​പ്ര​സ​ക്ത​മാ​വും. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ക്ലാ​സു​ക​ള്‍ നേ​രി​ട്ട് തു​ട​ങ്ങി​യ​ത് ന​വം​ബ​ർ ഒ​ന്നു​മു​ത​ല്‍ ആ​ണെ​ന്നി​രി​ക്കെ 10 മാ​സ​മെ​ടു​ത്ത് പ​ഠി​പ്പി​ക്കേ​ണ്ട​തും പ​ഠി​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ മൂ​ന്നു​മാ​സം കൊ​ണ്ട് പ​ഠി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ യാ​തൊ​രു ശാ​സ്ത്രീ​യ​ത​യു​മി​ല്ല.

പ്ല​സ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തേ​ക്ക് പോ​കേ​ണ്ട സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ഠി​ച്ച കേ​ര​ളീ​യ​രാ​യ കു​ട്ടി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്താ​നും ഈ ​പ​രി​ഷ്‌​ക​ര​ണം വ​ഴി​വ​യ്ക്കും. ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ ഓ​പ്ഷ​നു​ക​ള്‍ ഒ​ഴി​വാ​ക്കി ഫോ​ക്ക​സ് ഏ​രി​യ​യി​ല്‍​നി​ന്നു ത​ന്നെ പ​ര​മാ​വ​ധി മാ​ര്‍​ക്ക് നേ​ടാ​ന്‍ ത​ര​ത്തി​ല്‍ ഉ​ത്ത​ര​മെ​ഴു​താ​ന്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്താ​തെ അ​വ​ര്‍​ക്ക് അ​നു​ഗു​ണ​മാ​യ രീ​തി​യി​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ചോ​ദ്യ​ഘ​ട​ന പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണം. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ന​യ​ന്‍ ക​ല്ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​പ​ത്മ​നാ​ഭ​ന്‍, കെ.​വി​നോ​ദ് കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍ ക​രി​ച്ചേ​രി, എം.​ടി. രാ​ജീ​വ​ന്‍, പി. ​രാ​ജ​ഗോ​പാ​ല​ന്‍, ടി.​എ. അ​ജ​യ​കു​മാ​ര്‍, രാ​ജേ​ഷ് ഓ​ള്‍​ന​ടി​യ​ന്‍, എ. ​സ​ജ​യ​ന്‍, ജ​യ​ന്‍ നീ​ലേ​ശ്വ​രം, കെ. ​അ​നി​ത, എ.​കെ. സു​പ്ര​ഭ, കെ. ​താ​ജു​ദീ​ന്‍, എം. ​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.