ചെ​മ്പേ​രി​യി​ൽ ലാ ​സ​ലെ​റ്റ് മ​രി​യ​ഭ​വ​ൻ കൂ​ദാ​ശ നാ​ളെ
Friday, January 21, 2022 12:55 AM IST
ചെ​മ്പേ​രി: ലാ ​സ​ലെ​റ്റ് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ആ​ദ്യ​ത്തെ ഭ​വ​ന​മാ​യ ചെ​മ്പേ​രി ലാ ​സ​ലെ​റ്റ് മ​രി​യ ഭ​വ​ൻ നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും. ലാ ​സ​ലെ​റ്റ് സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റാ​ൾ ഫാ.​സി​ൽ​വാ​നോ മ​രീ​സ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ക്കും.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ പ​രി​മി​ത​മാ​യ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന​തി​നാ​ൽ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളാ​യ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ​സ​മ​ർ​പ്പ​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം പ​രി​ശു​ദ്ധ ലാ ​സ​ലെ​റ്റ് മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ഏ​വ​ർ​ക്കും ദൈ​വാ​നു​ഗ്ര​ഹം ല​ഭ്യ​മാ​കാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യി ഇ​ന്ത്യ​യി​ലെ ലാ ​സ​ലെ​റ്റ് മാ​താ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​സ​ജീ​വ് മാ​ളി​യേ​ക്ക​ൽ എം​എ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ കേ​ര​ളം, ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലാ ​സ​ലെ​റ്റ് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന് ഭ​വ​ന​ങ്ങ​ളു​ണ്ട്.