ക​ണ്ണൂ​ര്‍-​മം​ഗ​ളൂ​രു പാ​സ​ഞ്ച​റി​ന് പ​ക​രം ഇ​നി മെ​മു; റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഓ​ടി​ത്തു​ട​ങ്ങും
Friday, January 21, 2022 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്‌​പെ​ഷ​ല്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നാ​യി ഓ​ടി​യി​രു​ന്ന ക​ണ്ണൂ​ര്‍-​മം​ഗ​ളൂ​രു പാ​സ​ഞ്ച​റി​ന് പ​ക​രം ഇ​നി മെ​മു സ​ര്‍​വീ​സ്. 12 കോ​ച്ചു​ക​ളു​ള്ള മെ​മു റി​പ്പ​ബ്ലി​ക് ദി​നം മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​റി​യി​ച്ചു. സ​മ​യ​ക്ര​മ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വൈ​കുന്നേരം ഈ ​ട്രെ​യി​നി​ന്‍റെ സ​മ​യം മാ​വേ​ലി എ​ക്സ്പ്ര​സു​മാ​യി ഇ​ട​ക​ല​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മെ​മു​വി​ന് ക​ള​നാ​ടും ച​ന്തേ​ര​യും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​തോ​ടെ ഉ​ത്ത​ര​കേ​ര​ള​ത്തി​ന് മെ​മു സ​ര്‍​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യം നി​റ​വേ​റു​ക​യാ​ണ്. ഈ ​ആ​വ​ശ്യ​വു​മാ​യി വി​വി​ധ​ത​ല​ങ്ങ​ളി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​ള്‍​പ്പെ​ടെ ന​ട​ന്നി​രു​ന്നു.

ക​ണ്ണൂ​ര്‍-​മം​ഗ​ളൂ​രു റൂ​ട്ടി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​യി മം​ഗ​ളൂ​രു സ്റ്റേ​ഷ​നി​ല്‍ കൂ​ടു​ത​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ നി​ര്‍​മി​ക്കാ​നും അ​നു​മ​തി​യാ​യി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​നുശേ​ഷം ഉ​ണ്ണി​ത്താ​ന്‍ അ​റി​യി​ച്ചു.

80 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍​ക്കാ​യി പത്തു റെ​യി​ല്‍​വേ വൈ​ദ്യു​ത​ത്തൂ​ണു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് റെ​യി​ല്‍​വേ​യു​ടെ അ​നു​മ​തി അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ള​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള തൂ​ണു​ക​ള്‍ ബ​ന്ധി​പ്പി​ക്കു​ന്ന കോ​മ്പോ​സി​റ്റ് ഗൈ​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഈ ​തൂ​ണു​ക​ള്‍ മാ​റ്റിസ്ഥാ​പി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

നി​ല​വി​ല്‍ പ്ര​ത്യേ​ക പേ​രി​ല്ലാ​തെ ഓ​ടു​ന്ന പ​ഴ​യ ക​ണ്ണൂ​ര്‍ എ​ക്സ്പ്ര​സാ​യ മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ന് ച​ന്ദ്ര​ഗി​രി എ​ക്സ്പ്ര​സ് എ​ന്നു പേ​രി​ട​ണ​മെ​ന്ന എം​പി​യു​ടെ നി​ര്‍​ദേ​ശം റെ​യി​ല്‍​വേ കേ​ന്ദ്ര ഓ​ഫീ​സി​ന് സ​മ​ര്‍​പ്പി​ച്ച​താ​യും ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ ബൈ​ന്ദൂ​ര്‍ ട്രെ​യി​ന്‍ രാ​മേ​ശ്വ​രം വ​രെ​യു​ള്ള എ​ക്സ്പ്ര​സാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ര്‍​സി​റ്റി, എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നു​ക​ള്‍ ക​ണ്ണൂ​രി​ല്‍​നി​ന്ന് കാ​സ​ര്‍​ഗോ​ഡ് വ​രെ നീ​ട്ട​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും എം​പി ഉ​ന്ന​യി​ച്ചു.

കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ സി​സി​ടി​വി, ലി​ഫ്റ്റ്, മു​ഴു​വ​ന്‍സ​മ​യ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍, ആ​ര്‍​പി​എ​ഫ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക, ചെ​ന്നൈ മെ​യി​ല്‍, നേ​ത്രാ​വ​തി, ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സു​ക​ള്‍​ക്ക് നീ​ലേ​ശ്വ​ര​ത്തും പ​ര​ശു​റാ​മി​ന് ചെ​റു​വ​ത്തൂ​രി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, ച​ന്തേ​ര, ക​ള​നാ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക, കോ​ട്ടി​ക്കു​ളം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, കു​മ്പ​ള​യി​ല്‍ റെ​യി​ല്‍​വേ​യ്ക്കു​ള്ള അ​ധി​ക​സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ട്രെ​യി​ന്‍ യാ​ര്‍​ഡ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും വീ​ണ്ടും ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യി എം​പി അ​റി​യി​ച്ചു.