ഗോ​വ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, January 20, 2022 10:28 PM IST
മ​ഞ്ചേ​ശ്വ​രം: ഗോ​വ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​പ്പ​ള​യി​ലെ വ്യാ​പാ​രി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം പാ​വൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ഗോ​ളി​യാ​ര്‍ കു​ഞ്ഞി​മോ​ണു​വി​ന്‍റെ​യും ഹ​ലീ​മ​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ് ഷാ​നു(25)​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ഉ​പ്പ​ള അ​റ​ബ്യ​ന്‍ ഫാ​ന്‍​സി ക​ട​യു​ട​മ​യാ​ണ്.

പത്തു ദി​വ​സം മു​മ്പ് ഗോ​വ​യി​ല്‍ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ അ​ങ്കോ​ള ദേ​ശീ​യപാ​ത​യി​ല്‍ ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ പാ​വൂ​രി​ലെ അ​ന്‍​സാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കുശേ​ഷം ഉ​പ്പ​ള സോ​ങ്കാ​ളി​ലെ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചും മ​രിച്ചിരുന്നു.