എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രെ ഇ​എ​സ്ഐ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: എം​പി
Thursday, January 20, 2022 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ഴു​വ​ൻ എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രെ​യും ഇ​എ​സ്ഐ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ഒാ​ൾ ഇ​ന്ത്യാ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കു​ശ​വ​ൻ​കു​ന്ന് റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കെ. ​രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ സെ​ക്ര​ട്ട​റി എ. ​അ​ശോ​ക് കു​മാ​ർ, കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി. ​അ​നി​ൽ​കു​മാ​ർ, ഡി​വി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി. നാ​രാ​യ​ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​രാ​ജ​ൻ, ട്ര​ഷ​റ​ർ കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, കെ.​വി. ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.