കാസർഗോഡ് ജില്ലാ പഞ്ചായത്ത്
കാസർഗോഡ്: പ്രദേശത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തടസമാകുന്ന നിയന്ത്രണങ്ങള്‍ മാറ്റണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ പഞ്ചായത്ത് 15-ാം കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന പ്രത്യേക വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത കൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷരായ കെ. ശകുന്തള, ഷിനോജ് ചാക്കോ, സെക്രട്ടറി ഇന്‍ചാര്‍ജ് കെ. പ്രദീപന് എന്നിവർ സംബന്ധിച്ചു.
ബളാൽ പഞ്ചായത്ത്
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് 2022-23 വാർഷികപദ്ധതി 15-ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപപദ്ധതി ചർച്ച ചെയ്യുന്നതിനായി വികസനസെമിനാർ നടത്തി. പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, ടി. അബ്ദുൾ ഖാദർ, പി. പത്മാവതി, അംഗങ്ങളായ ജോസഫ് വർക്കി, ദേവസ്യ തറപ്പേൽ, പി.സി. രഘുനാഥൻ നായർ, സന്ധ്യ ശിവൻ, മോൻസി ജോയ്, ജെസി ചാക്കോ, ശ്രീജ രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസ് എന്നിവർ പ്രസംഗിച്ചു.