സി​പി​എം സ​മ്മേ​ള​നം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: പി.​കെ. ഫൈ​സ​ൽ
Thursday, January 20, 2022 1:04 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി കാ​റ്റി​ൽ​പ്പ​റ​ത്തി സി​പി​എം പാ​ർ​ട്ടി ഗ്രാ​മ​മാ​യ മ​ടി​ക്കൈ​യി​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന മാ​മാ​ങ്കം ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ട് ന​ട​ത്തു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ആ​രോ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കൂ​ടു​ത​ൽ പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി സ​മ്മേ​ള​നം ന​ട​ന്ന തൃ​ശൂ​രും ഇ​തു​ത​ന്നെ​യാ​ന്ന് സ്ഥി​തി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും പാ​ർ​ട്ടി സ​മ്മേ​ള​ന​വും പൊ​തു​പ​രി​പാ​ടി​ക​ളും ന​ട​ത്തി കോ​വി​ഡ് വ്യാ​പി​പ്പി​ക്കാ​നാ​ണ് സി​പി​എം നീ​ക്ക​മെ​ന്നും ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നി​ര​ന്ത​ര​മാ​യി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷി​ത​ത്വ​വും സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​രി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി മ​ര​ണ​ത്തി​ന്‍റെ വ്യാ​പാ​രി​ക​ളാ​യി മാ​റു​ക​യാ​ണ്. ഇ​തി​നെ​തി​രേ ജി​ല്ല ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം 31 വ​രെ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.