പോ​ക്സോ: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 1:06 AM IST
കാ​സ​ർ​ഗോ​ഡ്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​പ്ര​കാ​രം മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ പ​ര​പ്പ കോ​ളം​കു​ളം സ്വ​ദേ​ശി അ​ഷ്റ​ഫി (41) നെ​യാ​ണ് കാ​സ​ർ​ഗോ​ഡ് വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നു യു​വാ​ക്ക​ൾ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യെ കൗ​ൺ​സ​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട മൂ​ന്ന് യു​വാ​ക്ക​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രാ​തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ൽ സം​ശ​യം തോ​ന്നി സ്‌​കൂ​ൾ അ​ധ്യാ​പി​ക ന​ട​ത്തി​യ കൗ​ൺ​സ​ലിം​ഗി​ലൂ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നേ​രി​ട്ട പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ദ്ര​സ​യി​ൽ അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ഷ്റ​ഫ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. തു​ട​ർ​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.