നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് പ​ട​ന്ന​ക്കാ​ട്ട് സ്വീ​ക​ര​ണം
Wednesday, January 19, 2022 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് അ​തി​രൂ​പ​ത​യു​ടെ പ​ട​ന്ന​ക്കാ​ട് റീ​ജ​ണ​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ പൂ​ക്ക​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു.

കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​ഭി​ന​ന്ദി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ, പ​ട​ന്ന​ക്കാ​ട് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് പൈ​ന്പി​ള്ളി​ൽ, ഫാ. ​ബി​നോ​യ് കു​ന്നേ​ൽ, കാ​ഞ്ഞ​ങ്ങാ​ട്, പ​ട​ന്ന​ക്കാ​ട് ഇ​ട​വ​ക കോ -​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, കൈ​ക്കാ​ര​ന്മാ​ർ, ഐ​ങ്ങോ​ത്ത് റ​സി​ഡന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ക​ർ​ഷ​ക​ന്‍റെ ദു​രി​ത​ത്തി​ൽ ഏ​റെ ശ്ര​ദ്ധാ​ലു​വും സ​ഹാ​യി​യു​മാ​യ നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ഷ​ക​രു​ടെ പി​താ​വാ​യി ക​ർ​ഷ​ക​ർ​ക്ക് ശ​ക്തി ന​ൽ​കു​മെ​ന്ന് ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ പ​റ​ഞ്ഞു.