കെ-​റെ​യി​ൽ ഉ​പ​ഡി​പ്പോ കാ​സ​ർ​ഗോ​ട്ട്
Tuesday, January 18, 2022 1:21 AM IST
കാ​സ​ർ​ഗോ​ഡ്: കെ-​റെ​യി​ൽ സ്റ്റേ​ഷ​നൊ​പ്പം കാ​സ​ർ​ഗോ​ട്ട് ഒ​രു​ക്കു​ക അ​ത്യാ​ധു​നി​ക ഡി​പ്പോ​കൂ​ടി​യെ​ന്ന് വി​ശ​ദ പ​ദ്ധ​തി​രേ​ഖ. കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മാ​ന്ത​ര​മാ​യി പ​ടി​ഞ്ഞാ​റാ​ണ് സി​ൽ​വ​ർ ലൈ​ൻ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ക. അ​വി​ടെ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ വ​ട​ക്കു​മാ​റി​യാ​ണ് ഡി​പ്പോ സ്ഥാ​പി​ക്കു​ക. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യ്ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം ജ​ലാ​ഘാ​ത സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നും കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ബോ​ഗി​ക​ൾ ശു​ചീ​ക​രി​ക്കു​ക, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക, ഉ​പ​യോ​ഗി​ക്കാ​ൻ ത​യാ​റാ​യ​വ സൂ​ക്ഷി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ഡി​പ്പോ​യി​ൽ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ക​യെ​ന്ന് രേ​ഖ വി​വ​രി​ക്കു​ന്നു. എ​ൻ​ജി​നും ബോ​ഗി​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​ന് യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ൽ എ​ണ്ണ​യി​ടു​ക, ക​ത്താ​താ​യ വി​ള​ക്കു​ക​ൾ മാ​റ്റി​യി​ടു​ക, വെ​ള്ളം നി​റ​യ്ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഡി​പ്പോ​യു​ടെ ആ​ദ്യ​ഭാ​ഗം. ര​ണ്ടാം ഭാ​ഗ​ത്ത് പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ത്തും. ബോ​ഗി​ക​ളി​ലും പാ​ത​യി​ലും അ​ത്യാ​വ​ശ്യ​മാ​യി ന​ട​പ്പാ​ക്കേ​ണ്ടു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് മൂ​ന്നാം ഭാ​ഗ​ത്ത് ന​ട​ത്തു​ക. ബോ​ഗി​ക​ളു​ടെ​യും പാ​ത​യു​ടെ​യും ഉ​റ​പ്പും സു​ര​ക്ഷ​യും വൃ​ത്തി​യും അ​റ്റ​കു​റ്റ​പ്പ​ണി​യും ഉ​റ​പ്പാ​ക്ക​ലും അ​വ​യു​ടെ ഓ​ട്ടം ക്ര​മീ​ക​രി​ക്ക​ലു​മാ​ണ് ഡി​പ്പോ​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ.

ഏ​താ​നും ബോ​ഗി​ക​ൾ നി​ർ​ത്തി​യി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​ശാ​ല​മാ​യ സ്ഥ​ലം ഡി​പ്പോ​യ്ക്ക് ആ​വ​ശ്യ​മാ​യു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന സ്ഥ​ല​മാ​യി​രി​ക്ക​ണം അ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും ഡി​പ്പോ​യി​ൽ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം. ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ് ഡി​പ്പോ​യ്ക്കാ​യി ക​ണ്ടു​വ​യ്ക്കു​ക​യെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

കെ-​റെ​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തും അ​വ​സാ​നി​ക്കു​ന്ന കാ​സ​ർ​ഗോ​ട്ടു​മാ​ണ് ഡി​പ്പോ ത​യാ​റാ​ക്കേ​ണ്ട​തെ​ങ്കി​ലും സ്ഥ​ലം ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ഡി​പ്പോ കൊ​ല്ല​ത്താ​ണ് വി​ഭാ​വ​നം​ചെ​യ്യു​ന്ന​ത്. എ​ല്ലാ​ത്ത​രം അ​റ്റ​കു​റ്റ​പ്പ​ണി​ക്കും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ണ് കൊ​ല്ല​ത്ത് ഡി​പ്പോ ഒ​രു​ക്കു​ക.

എ​ന്നാ​ൽ, കാ​സ​ർ​ഗോ​ഡ് ഡി​പ്പോ ചെ​റു​കി​ട അ​റ്റ​കു​റ്റ​പ്പ​ണി, ക​ഴു​ക​ൽ, മാ​ലി​ന്യ ശു​ചീ​ക​ര​ണം എ​ന്നി​വ​യ്ക്കു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് പ​ദ്ധ​തി​രേ​ഖ വി​ശ​ദീ​ക​രി​ക്കു​ന്നു. കൊ​ല്ലം ഡി​പ്പോ​യ്ക്കാ​യി 34 ഹെ​ക്‌​ട​റും കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യ്ക്കാ​യി 17 ഹെ​ക്‌​ട​റും ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും രേ​ഖ വി​വ​രി​ക്കു​ന്നു. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി നാ​ല് ലൈ​നും ബോ​ഗി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​യി 15 ലൈ​നു​ക​ളും സ്ഥാ​പി​ക്കും. ബോ​ഗി​ക​ൾ ക​ഴു​കു​ന്ന​തി​ന് കാ​സ​ർ​ഗോ​ട്ടും കൊ​ല്ല​ത്തും ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.