കോ​ടോം-ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി
Tuesday, January 18, 2022 1:21 AM IST
ഒ​ട​യം​ചാ​ല്‍: കോ​ടോം-ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് 15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​പ​പ​ദ്ധ​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ശൈ​ല​ജ ക​ര​ട് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ര​ജ​നി കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍.​എ​സ്. ജ​യ​ശ്രീ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ രാ​മ​ച​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍, വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗം ജ​യ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.